കൊച്ചി: സർക്കാർ മെഡിക്കൽ കോളേജുകളിൽ പോസ്റ്റ് ഗ്രാജുവേറ്റ് (പിജി) കോഴ്സുകൾ പൂർത്തിയാക്കുന്ന ഡോക്ടർമാരുടെ നിർബന്ധിത ഒരു വർഷത്തെ സീനിയർ റെസിഡൻസി കാലാവധി, യഥാർത്ഥത്തിൽ നിയമനം ലഭിക്കുന്ന തീയതി മുതലല്ല, മറിച്ച് പരീക്ഷാഫലം പ്രഖ്യാപിച്ച തീയതി മുതൽ കണക്കാക്കണമെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി.
യോഗ്യതയുള്ള പിജി ഡോക്ടർമാരെ, ആവശ്യത്തിന് സീനിയർ റസിഡന്റ് തസ്തികകൾ നൽകാൻ സർക്കാരിന് കഴിയാത്തതുകൊണ്ട് മാസങ്ങളോളം വെറുതെയിരിക്കാൻ നിർബന്ധിതരാക്കുന്നതിനെ ജസ്റ്റിസ് വിജു എബ്രഹാം കടുത്ത ആശങ്കയോടെയാണ് വീക്ഷിച്ചത്. ഡോക്ടർമാർക്ക് സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കാനോ സീനിയർ റസിഡന്റുകൾക്ക് ലഭിക്കേണ്ട സ്റ്റൈപ്പൻഡ് നേടാനോ കഴിയാത്ത ഈ അവസ്ഥയെ കോടതി “ദേശീയ നഷ്ടം” എന്നാണ് വിശേഷിപ്പിച്ചത്.
വാർത്തയുടെ പശ്ചാത്തലം
2025-ൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പിജി കോഴ്സ് പൂർത്തിയാക്കിയ ഡോ. ......
ന്യൂഡൽഹി: സെൻട്രൽ ആംഡ് പോലീസ് ഫോഴ്സുകളിലേക്ക് (CAPF) 46 ഐ.പി.എസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പുനഃക്രമീകരിച്ചതിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവേ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. "മാസ്റ്റർ ഓഫ് ദി റോസ്റ്റർ" എന്ന നിലയിലുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങളെക്കുറിച്ച് ഇത് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
' 2026 സെപ്റ്റംബർ 30-ന് കോടതിയലക്ഷ്യ ഹർജി (നമ്പർ 37/2026) പരിഗണിക്കുന്നതിനായി ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് രൂപീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സെപ്റ്റംബർ 29-ന് ഉത്തരവിട്ടിരുന്നു. ......
ന്യൂഡൽഹി: അഴിമതി നിരോധന നിയമപ്രകാരം (PC Act) പ്രോസിക്യൂഷൻ അനുമതി നിഷേധിക്കപ്പെട്ടാൽ, അതേ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (IPC) ക്രിമിനൽ നടപടികൾ തുടരാൻ സാധിക്കുമോ എന്ന നിർണായക നിയമപ്രശ്നത്തിൽ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് ജെ.ബി. ......
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വെർച്വൽ ക്യൂ ദർശനം കൂടുതൽ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദേവസ്വം. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമുള്ള സംവിധാനം ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും നടപ്പാക്കാനാണ് തീരുമാനം.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നിലവിൽ വെർച്വൽ ക്യൂ ദർശനം അനുവദിക്കുന്നത്. ......
തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം കനക്കുന്നതിനിടെ ബിജെപി സംസ്ഥാന കാര്യാലയമായ തമ്പാനൂരിലെ മാരാർജി ഭവന് നേരെ ആക്രമണം. ഓഫീസിന് നേരെ ബിയർ കുപ്പി എറിഞ്ഞാണ് അതിക്രമം നടന്നത്. ......
തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. വിദ്യാർഥികളെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് എസ്എഫ്ഐ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ന് (ഒക്ടോബർ 1) സംസ്ഥാനത്ത് പഠിപ്പുമുടക്ക് നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു. ......
കൊല്ലം: ശാസ്താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട. 2.100 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി.......
തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനിടെ തദ്ദേശമന്ത്രി കെ.എം. ഷാജിക്കെതിരെ യുവമോർച്ചയുടെ പ്രതിഷേധം.......
ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ ഓരോന്നും തുറന്ന് കാണിക്കുന്ന ചിത്രമാണ് ഗണകൻ.ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമ്മിച്ച് സംവിധാനം നിർവഹിക്കുന്ന ഗണകൻ പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.
സംവിധായകനും നിർമ്മാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്.കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. ......

നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി.ഭൂമിമരവിപ്പിക്കലിൽ നിന്ന് കേരളത്തെ പൂർണ്ണമായി ഒഴിവാക്കുക.സംസ്ഥാന ജനകീയ കൺവൻഷൻ 2026 ഒക്ടോബർ 4 (ഞായർ) 10 മണിക്ക് എറണാകുളം അദ്ധ്യാപക ഭവനിൽ
രാജ്യത്തെ എല്ലാ ദേശീയപാതകളുടെയും മധ്യത്തിൽ നിന്ന് ഇരുവശങ്ങളിലേക്കും ഭവനങ്ങൾക്ക് 40 മീറ്ററും വ്യാപാരസ്ഥാപനങ്ങൾക്ക് 75 മീറ്ററും നിർമ്മാണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഇക്കഴിഞ്ഞ ഏപ്രിൽ 13 ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു.
പുതിയ നിർമ്മാണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ കോടതി, ഇതിനോടകം എല്ലാ നിയമങ്ങളും പാലിച്ച് അനുമതി നേടിയും കരവും നികുതികളും ഒടുക്കിയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നിലവിലുള്ള കെട്ടിടങ്ങളുടെ ലൈസൻസുകളും അനുമതികളും പുന:പരിശോധിക്കുവാനും ഉത്തരവിട്ടിട്ടുണ്ട്.
രണ്ട് സംസ്ഥാനങ്ങളിൽ ഉണ്ടായ റോഡ് അപകടങ്ങളിലായി കുറച്ചു മനുഷ്യർ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ എതിർകക്ഷിയാക്കി സ്വമേധയാ എടുത്ത (Suo Moto) കേസിലാണ് രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ, വലിയ വിഭാഗം മനുഷ്യരെ ആശങ്കയിലാഴ്ത്തിയ വിധി വന്നിരിക്കുന്നത്.
റോഡ് അപകടവുമായി ഒരു ബന്ധവുമില്ലാത്ത നടപടിയാണ് ഫ്രീസിങ് എന്നത് പകൽപോലെ വ്യക്തമാണ്. ഇത് നടപ്പാക്കാൻ തുനിഞ്ഞാൽ ഉണ്ടാകാനിടയുള്ള സാമൂഹിക ആഘാതത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് അധികാരികൾ നീങ്ങുന്നത് . ......